
ഗാസയിൽ സ്കൂളിനു നേരെ ബോംബ് ആക്രമണം: 17 മരണം, തുടർച്ചയായി സ്ഫോടനം
ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം. ഷെയ്ഖ് റദ്‍വാനിലെ സ്കൂള്‍ ആക്രമണത്തില്‍ തകർന്നു. ആദ്യ ബോംബ് വീണതിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ നടന്ന 2 ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേരും കൊല്ലപ്പെട്ടു. തുൽക്രം പട്ടണത്തിൽ…