ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്, നീക്കംചെയ്തത് ബാധിക്കില്ലെന്ന് കങ്കണ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഒരു സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ഐ.എ.എന്‍.എസ്സിനോട് അവര്‍ വ്യക്തമാക്കി. ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ രംഗങ്ങള്‍…

Read More

കുഴഞ്ഞുവീണ് വനിതാ പൊലീസ്: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ: കോടതിയിൽ നാടകീയ രംഗങ്ങൾ

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്. സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചതെങ്കിലും അവർ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ‍‍‍ഡ്രോയിങ് റൂം മനഃപൂർവം സ്വാതി…

Read More

താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍; ഡാം തുറന്നുവിട്ട ശക്തമായ ഒഴുക്കിലായിരുന്നു നരനിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്: മധു

അഭിനയം തുടങ്ങിക്കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മലയാളസിനിമയിലെ ഇതിഹാസ താരം മധു. ഒരിക്കലും മടി കാണിക്കില്ല. വില്ലന്‍ വേഷങ്ങളില്‍നിന്നും സഹകഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് നായകവേഷങ്ങളിലേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുമുള്ള ലാലിന്റെ യാത്ര മലയാള സിനിമയുടെ ചരിത്ര വളര്‍ച്ചയുടെ ഒരു ഘട്ടം കൂടിയായിരുന്നു. ഏതു രസവും ലാലിനു അനായാസമായി പകര്‍ന്നാടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റ കഥാപാത്രങ്ങള്‍ നമുക്കു കാട്ടിത്തന്നു. ഒപ്പം മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല മാസ്റ്റേഴ്‌സിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലാലിനുണ്ടായി. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും ഭേദിച്ച ആ അഭിനയശൈലി…

Read More

ഹോട്ട് സീനുകളിലും ചുംബനരംഗങ്ങളിലും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു; തമന്ന

യുവാക്കളുടെ ഹരമാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. ഒന്നാംനിര താരമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന തമന്നയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തുമായിരുന്നു. അതേസമയം, താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന െ്രെപം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു! ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ…

Read More