ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നത്: കേന്ദ്രമന്ത്രി പങ്കജ് ചൗധരി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി പങ്കജ് ചൗധരി. ഇഡി അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കലല്ല എന്നും അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പങ്കജ് ചൗധരി. രാജ്യത്ത് പല കേസുകളിലും ഇഡി റെയിഡ് നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ബാങ്കിലെ സംശയകരമായ പണമിടപാടുകളുടെ രേഖകൾ…

Read More

സോളർ പീഡനക്കേസ്: പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

 സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ”എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ…

Read More

ലൈഫ് മിഷൻ കേസിൽ ജാമ്യം വേണമെന്ന് ശിവശങ്കർ; നൽകരുതെന്ന് ഇഡി

ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്

Read More

മനീഷ് സിസോദിയ്ക്ക് വീണ്ടും സിബിഐ നോട്ടീസ് 

മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിർദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എനിക്കെതിരായി സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്. വീട്ടില്‍  റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ്…

Read More