ലാവ്ലിൻ കേസിൽ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നു പരിഗണിക്കും. 38-ാം തവണയാണു കോടതി മുൻപാകെ ഇന്നു കേസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 31നു കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണു സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 

Read More

ബിൽക്കിസ് ബാനു കേസ്; പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്. കീഴടങ്ങാൻ സാവകാശം തേടി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ നൽകിയ ഹർജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ‘ഹർജികൾ പരിഗണിച്ചത്….

Read More

അലിഗഢ് മുസ്ലിം സർവ്വകലാശാലയെ മതത്തിന്റെ സ്ഥാപനമായി കണക്കാക്കരുത്; ന്യൂനപക്ഷ പദവി നൽകരുത്; കേന്ദ്ര സർക്കാർ

മതത്തിന്റേയോ മതവിഭാഗത്തിന്റെയോ സ്ഥാപനമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയെ കണക്കാക്കാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ. ബനാറസ് ഹിന്ദു സർവ്വകലാശാലയെ പോലെ ഭരണഘടനാപരമായി രൂപീകൃതമായ ദേശീയ പ്രാധാന്യവും സ്വഭാവും ഉള്ള സ്ഥാപനമാണ് അലിഗഢ് മുസ്ലിം സർവ്വകലാശാലയെന്നും കേന്ദ്രം വ്യക്തമാക്കി. സംവരണം ഉൾപ്പടെ നിഷേധിക്കാനാണ് സർവ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടി. അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം…

Read More

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല; മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; വ്യക്തമാക്കി സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെ മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് നീക്കണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ് നാട്ടിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കണമെന്ന കത്ത് പിൻവലിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇ.ഡി അറസ്റ്റിന് പിന്നാലെ ഗവർണർ ആർ.എൻ. രവി മന്ത്രിയായ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും പിന്നാലെ ആ…

Read More

പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതിവേണ്ടെന്ന കേന്ദ്ര ഉത്തരവ്; സുപ്രീംകോടതി സ്റ്റേ ചെയ്തു

പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. 2022 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന പാറ ഖനനം ഉൾപ്പടെയുള്ള പദ്ധതികളാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ ഉത്തരവ് ചോദ്യം ചെയ്ത് വനശക്തി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരം…

Read More

പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമർശം; വിമർശിച്ച് സുപ്രീംകോടതി

കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന വിവാദ പരാമർശം നടത്തിയ കൽക്കത്ത ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. വ്യക്തിപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും സദാചാരപ്രസംഗം നടത്തുന്നതുമല്ല ജഡ്ജിമാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൽക്കത്ത ഹൈക്കോടതിയുടെ പരാമർശങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘കൽക്കത്ത ഹൈക്കോടതിയുടെ വിധിയിലെ നിരവധി പരാമർശങ്ങൾ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണ്. പ്രഥമദൃഷ്ട്യാ തന്നെ അത് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന…

Read More

കണിച്ചുകുളങ്ങര കേസിൽ ജാമ്യാപേക്ഷ തള്ളണം; സംസ്ഥാനം സുപ്രീം കോടതിയിൽ

കണിച്ചുകുളങ്ങര കേസിൽ പ്രതിയായ സജിത്തിന്റെ ജാമ്യ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ. കുറ്റവാളി സജിത്ത് നീതിവ്യവസ്ഥയുടെ ദയ ഹർജിക്കുന്നില്ലെന്നും സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയാണെന്നും സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നു. ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമാണിതെന്നും നിരപരാധികളെയും പകയിൽ കൊലപ്പെടുത്തിയെന്നും ഇതിനാൽ തന്നെ ജാമ്യം തേടിയുള്ള അപേക്ഷ തള്ളണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിനിടെ, സജിത്തിന്റെ സജിത്തിന്റെ ഹർജി പരിഗണിക്കുന്നത്…

Read More

സർക്കാരിന്റെ ഹർജി; ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇത് സംബന്ധിച്ച ഹർജി വെളളിയാഴ്ച പരിഗണിക്കും. കേന്ദ്ര സർക്കാരിനെ കൂടാതെ ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.  വെളളിയാഴ്ചക്കുളളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണർ ബില്ലുകൾ…

Read More

‘തോട്ടിപ്പണി സമ്പ്രദായം പൂർണ്ണമായും ഉൻമൂലനം ചെയ്യണം, മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടി’; സുപ്രീം കോടതി

തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. രാജ്യത്ത് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണ്ണമായി അവസാനിപ്പിക്കണം. ഇതിന് സർക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത്…

Read More

‘പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നു’; കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ

പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 465 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേറ്റെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 48,055 വളർത്തുനായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റത്. ജില്ലാ മെഡിക്കൽ ഓഫീസറെ ഉദ്ധച്ചാണ് ഈ കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരുവുനായകളുടെ കടിയേറ്റ കുട്ടികളിൽ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു….

Read More