ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 65280.45 ലെവലിലും നിഫ്റ്റി 165.50 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 19331.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1457 ഓഹരികള്‍ മുന്നേറുമ്പോള്‍ 1912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. അതേസമയം 118 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, മഹീന്ദ്ര ആന്റ്…

Read More

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സിംഗപ്പൂർ കമ്പനിയായ പേയ്‌നൗവുമായി സഹകരിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സിംഗപ്പൂരുമായി ഇന്ത്യ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് സാധ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇത് സർക്കാരിന്റെ ഡിജിറ്റൈലൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കൾക്ക് എളുപ്പമുള്ളതും തടസ്സമില്ലാത്തതുമായ പണമിടപാട് സാധ്യമാക്കുന്നതിനും സഹായിക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. എസ്ബിഐയുടെ ഭീം എസ്ബിഐപേ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

Read More