ഇലക്ട്രൽ ബോണ്ട് കേസ്; എസ്ബിഐക്ക് നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും

ഇലക്ടറൽ ബോണ്ട് കേസിൽ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നൽകിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകൾ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയത്. ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നുള്ള വിവരങ്ങൾ, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. വിവരങ്ങൾ വെള്ളിയാഴ്ച്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും…

Read More

ഇലക്ട്രൽ ബോണ്ട് കേസ് ; എസ് ബി ഐയുടെ ഓഹരികളിൽ വൻ ഇടിവ്

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ്. സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെ എസ്ബിഐ ഓഹരികളിൽ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3:30 ന് എസ്ബിഐ ഓഹരികൾ 15 രൂപ ഇടിഞ്ഞ് 773 രൂപയായി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ…

Read More

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് തിരിച്ചടി; വിവരങ്ങൾ നാളെ കൈമാറണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി. വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.  ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ്  വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

ഇലക്ടറൽ ബോണ്ട്; എസ്.ബി.ഐ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹർജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹർജിയുമാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, ജെ.​ബി. പ​ർ​ദീ​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് കിട്ടിയ…

Read More

ഇലക്ട്രൽ ബോണ്ട് കേസ് ; എസ്ബിഐയ്ക്ക് എതിരെ സിപിഐഎമ്മും സുപ്രീംകോടതിൽ

ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിൻറെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഐഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹർജി. ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ ഹർജിക്കാരായ എഡിആർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം…

Read More

കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശം

ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശമാണെന്ന് തുറന്നടിച്ച് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രം​ഗത്ത്. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്നും ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കെ ബാങ്കിന്‍റെ ആവശ്യം അംഗീകരിക്കുക എളുപ്പമല്ലെന്നും കപിൽ സിബൽ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ക്രോഡീകരിച്ച് പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നുള്ള എസ്.ബി.ഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം വിമർശിച്ചു….

Read More

ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ നൽകാതെ എസ്ബിഐ; സുപ്രീം കോടതി നൽകിയ സമയപരിധി കഴിഞ്ഞു

ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്നലെ അവസാനിച്ചു. രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്ത ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ മാർച്ച് ആറിന് മുമ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ നീട്ടണമെന്ന് ബാങ്ക് മാർച്ച് 4 ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹർജി…

Read More

ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ച എസ്ബിഐ നടപടി വിശ്വസനീയമല്ല; വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത

ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്.ബി.​​ഐയുടെ നടപടി വിശ്വസനീയമല്ലെന്ന് മുൻ സുപ്രിം കോടതി ജഡ്ജി. ഇലക്​ടറൽ ബോണ്ട് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചിരുന്ന ബെഞ്ചിന്റെ ഭാഗമായിരുന്ന ദീപക് ഗുപ്തയാണ് എസ്.ബി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദ വയറിന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത എസ്.ബി.ഐയെ വിമർശിക്കുന്നത്. ഇലക്ടറൽ ബോണ്ട് സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ 2019 ൽ എസ്ബിഐയോട് തന്റെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനാൽ…

Read More

ഇലക്ടറൽ ബോണ്ട്; വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്.ബി.ഐ സുപ്രിംകോടതിയിൽ

ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ജൂൺ 30 വരെ തിയതി നീട്ടിത്തരണമെന്നാണ് എസ്.ബി.എ ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്. 2018 മാർച്ചിൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ്…

Read More

തിരുവനന്തപുരത്ത് യുവതിക്ക് എസ്‌.ബി.ഐയുടെ പേരിൽ 21,000 രൂപ നഷ്ടമായി; ഒരുമാസത്തിനിടെ പണം നഷ്ടപ്പെട്ടത് എട്ടുപേർക്ക്

ബാങ്കിന്റെ പേരിൽ വ്യാജസന്ദേശം അയച്ച്‌ 21,000 രൂപ തട്ടിയെടുത്തു. എസ്‌.ബി.ഐ. ബാങ്ക്‌ യോനോ അക്കൗണ്ടിൽ റിവാർഡ് പോയിന്റ്‌ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ജഗതി പീപ്പിൾസ് നഗർ സ്വദേശിനിക്കാണ് പണം നഷ്ടമായത്. ബാങ്കിൽനിന്നുള്ള സന്ദേശമാണെന്നു കരുതി യുവതി ലിങ്കിൽ കയറിയപ്പോൾ എസ്.ബി.ഐ. യോനോ എന്ന പേരിലുള്ള ആപ്പ് കണ്ടു. വ്യാജ ആപ്പ് എന്നറിയാതെ ഇവർ ഒ.ടി.പി.യും മറ്റു വിവരങ്ങളും നൽകിയതോടെ സ്റ്റ‌ാച്യു ശാഖയിലെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകുകയായിരുന്നു. തട്ടിയെടുത്ത പണം ഉടൻ അക്കൗണ്ടിൽനിന്നു പിൻവലിച്ചതായി സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. എസ്.ബി.ഐ. ബാങ്കിന്റെപേരിൽ…

Read More