തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ഒറ്റക്കെട്ടായി നിൽക്കണമെന്ന് മോദി

 തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി. ​ ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ്  കേന്ദ്രസർക്കാറിലെ ഉന്നത…

Read More

ആയുസുണ്ടായില്ല; നിയമന കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.തെറ്റില്ലാത്ത പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്.ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു…

Read More

‘ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല, എനിക്ക് ദേഷ്യം വരാറേയില്ല’; മഹിമ നമ്പ്യാര്‍

 മഹിമ നമ്പ്യാര്‍ ഒരു നടി എന്ന നിലയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴ് സിനിമയിലാണ്. മലയാളത്തെക്കാള്‍ മഹിമയ്ക്ക് ആരാധകരുള്ളതും തമിഴിലാണ്. എന്നാല്‍ മലയാളത്തില്‍ ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റുമാണ്. ആര്‍ഡിഎക്‌സിലാണ് ഏറ്റവുമൊടുവില്‍ മഹിമ മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ 800 എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ സ്വഭാവത്തെ കുറിച്ചും രീതികളെ കുറിച്ചും മഹിമ തുറന്ന് സംസാരിച്ചത്. ഒരു നടി എന്നതിനപ്പുറം എല്ലാ കാര്യങ്ങളും വളരെ നിഷ്‌കളങ്കമായി തുറന്ന് സംസാരിക്കുന്ന…

Read More

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലംസാക്ഷി’ കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലനായി: എംവി ജയരാജൻ

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലംസാക്ഷി’ കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലനായി മാറുമെന്ന് ആരും കരുതിയില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ മൈക്ക് പിടിവലി കോണ്‍ഗ്രസിന് പുലിവാല് സൃഷ്ടിച്ചു. അപ്പോഴാണ് പാഴായ ഭൂരിപക്ഷ പിന്തുണ എന്ന ‘കാലംസാക്ഷി’യുടെ അധ്യായത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും ചെന്നിത്തലയോടൊപ്പമാണെന്ന സത്യം ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത് പുറത്തുവന്നതെന്നും എംവി ജയരാജന്‍ പറഞ്ഞു.  മൈക്ക് പിടിവലി സതീശനെതിരായ പൊതുവികാരം കോണ്‍ഗ്രസ് അണികളില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തലക്ക്…

Read More

ഖജനാവിന് നഷ്ടം 72 കോടി; സംസ്ഥാനത്ത് നികുതി ഈടാക്കലിലും പിഴവെന്ന് സിഎജി റിപ്പോർട്ട്;

സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ചും നികുതി ചുമത്തിയത് സംബന്ധിച്ചും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിഎജി റിപ്പോർട്ട്. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും അപേക്ഷ സമർപ്പിക്കാത്തവർക്ക് പോലും പെൻഷൻ നൽകിയെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടി പറയുന്നു. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം…

Read More

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട: ഹൈക്കോടതി

ക്ഷേത്രങ്ങൾ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കരുനീക്കങ്ങൾക്കുപയോ​ഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പാർത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് ചിലർ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർരജി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും അവർ കാവിക്കൊടി സ്ഥാപിക്കാൻ ശ്രമിച്ചതിലൂടെ പ്രദേശത്ത് നിരവധി തവണ സംഘർഷമുണ്ടായിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാൻ…

Read More

‘പേര് ഭാരതം എന്നാക്കും, താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാം’: ബിജെപി നേതാവ്

ഇന്ത്യയുടെ പേര് ഭാരതം എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും പേരുമാറ്റത്തില്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ ഘോഷിന്റെ പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍…

Read More

‘ഞാൻ അജയ്യനാണ്, എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്’: കർണാടകയിലെ മുന്നേറ്റത്തിനിടെ കോൺഗ്രസ് ട്വീറ്റ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു പിന്നാലെ, രാഹുൽ ഗാന്ധി അജയ്യനാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ്, രാഹുൽ ഗാന്ധിയെ പുകഴ്ത്തി കോൺഗ്രസിന്റെ ട്വീറ്റ്. ‘ഞാൻ അജയ്യനാണ്. എനിക്ക് കടുത്ത ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാകില്ല’ – ഇതായിരുന്നു ട്വീറ്റ്. I’m invincible I’m so confident Yeah, I’m unstoppable today pic.twitter.com/WCfUqpNoIl — Congress (@INCIndia) May 13, 2023 എക്സിറ്റ് പോളുകളിലെ സൂചനകൾ ശരിവച്ച്, കർണാടകയിൽ മികച്ച പ്രകടനമാണ്…

Read More

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല’: അദാനി ഗ്രൂപ്പ് വിവാദത്തിൽ പ്രതികരിച്ച് ആർബിഐ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ആർബിഐ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിച്ചു വരികയാണെന്ന് ആർബിഐ അറിയിച്ചു. വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ പ്രസ്താവനയിൽ വിശദീകരിച്ചു. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബാങ്കുകൾ കൈകാര്യം…

Read More