
ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്; എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ: രാഹുൽ ഗാന്ധി
ആശയത്തിന്‍റെ കാര്യത്തിൽ എൽ ഡി എഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ട് തേടി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്….