മനുഷ്യന് ജോലി നഷ്ടമാവില്ല; എഐ ജോലികളെ പുനര്‍നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക വേണ്ടെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. തൊഴില്‍ രംഗത്ത് എഐ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, എന്നാല്‍ പലരും ഭയക്കുന്നതു പോലെ അത് പെട്ടെന്നുള്ള ഒന്നായിരിക്കില്ലെന്നും അദ്ദേഹം അടുത്തിടെ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ് പറഞ്ഞത്. തൊഴില്‍ വിപണിയെ എഐ പുനര്‍നിര്‍മിക്കും. അത് അനുകൂലമോ പ്രതികൂലമോ ആവാം. എന്നാല്‍ തൊഴിലുകള്‍ പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയുണ്ടാവില്ലെന്ന് ഓള്‍ട്ട്മാന്‍ പറയുന്നു. നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഇല്ലാതെയാകുമെന്ന ഭയം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില…

Read More