അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിന് തന്നെ ചൈന ഭീഷണി: നിക്കി ഹാലെ

ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ. അമേരിക്ക വിവിധ മേഖലകളില്‍ തറപറ്റിക്കാനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ചൈന ശ്രമിക്കുന്നതെന്ന് നിക്കി പറഞ്ഞു. ‘ചൈനീസ് സൈന്യം ഇപ്പോള്‍ത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്. ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കി…

Read More