‘തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്ന് ജലീൽ

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും  കെ ടി ജലീൽ അറിയിച്ചു. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ…

Read More

വാപ്പയ്‌ക്കായി സുപ്രീം കോടതി വരെ പോകും: മകൻ നിസാർ മാമുക്കോയ

മാമുക്കോയക്ക് നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകുമെന്ന് മകൻ നിസാർ മാമുക്കോയ. അപവാദം പറഞ്ഞുനടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തിൽ ഇതുവരെ സിനിമയിൽ കണ്ടിട്ടില്ല. കമ്മിഷണർ ഓഫീസർ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. പക്ഷേ പൊലീസുകാർ ആരും ഇതുവരെ അവരെ കണ്ടിട്ടില്ല. ഇനി, കാലങ്ങളായി അവിടെ പായസം കൊടുക്കുന്ന ആളാണെങ്കിൽ അവർക്ക് സംഭവിച്ചത് അവിടുത്തെ റൈറ്ററോടെങ്കിലും പറയാമായിരുന്നില്ലേ? അതും സംഭവിച്ചില്ലെന്ന് നിസാർ പറയുന്നു. ”354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന…

Read More

വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സജി ചെറിയാൻ രാജി വെക്കണം: സതീശൻ

വേട്ടക്കാരെ സംരക്ഷിക്കാൻ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രഞ്ജിത്തിന്റെയും സിദ്ദിഖിന്‍റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന്‌ അപമാനമാണ്. മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവെച്ചതിനെ സ്വാഗതം…

Read More

‘കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലം; എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ല’: കെ സി വേണു​ഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയെന്ന് എക്സിറ്റ് പോൾ കണ്ടു. ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നും കെസി ചോദിച്ചു.  കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലമെന്നും കെസി കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല പ്രതിഫലിക്കുന്നതെന്നും കെസി പ്രതികരിച്ചു….

Read More

എൽഡിഎഫ് ഘടകകക്ഷികൾ ഏറാന്‍മൂളികളുടെ സംഘം: സതീശൻ

സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന്  സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി…

Read More

പഴയ ചാനലിലേക്ക് പോയി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് നടി സ്വാസിക

നടി സ്വാസികയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. സ്വാസിക തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയെന്നും, അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകുമെന്നും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി ഉണ്ടാകും. ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്ക് ആണ് ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര പോകുന്നത്….

Read More

ശശി തരൂർ തനിക്കെതിരെ നടത്തിയത് നിലവാരം കുറഞ്ഞ പരാമർശമെന്ന് പന്ന്യൻ; മറുപടിയുമായി തരൂർ

തനിക്ക് എതിരെ നിലവാരം കുറഞ്ഞ പ്രസ്താവന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ നടത്തിയത് അഹങ്കാരം കൊണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ. വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്നും പന്ന്യൻ പറഞ്ഞു.  തെരഞ്ഞെടുപ്പിൽ പന്ന്യന് എന്തു കാര്യമെന്നാണ് ശശി തരൂർ ചോദിച്ചത്. തരൂർ വലിയ ആളൊന്നൊക്കെയാണ് പറയുന്നത്.  ഇത് കേട്ടപ്പോൾ അദ്ദേഹം ഒന്നുമല്ലെന്ന് മനസിലായെന്ന് പന്ന്യൻ പറഞ്ഞു. എൽഡിഎഫിന് മൂന്നാം സ്ഥാനമെന്ന് സ്ഥിരമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫാണെന്ന് പന്ന്യൻ പറഞ്ഞു.   തീരദേശ – ന്യൂനപക്ഷ വോട്ടുകൾ…

Read More

രാഹുലിന് ഇരട്ടത്താപ്പാണ്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ഇരട്ടത്താപ്പാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദില്ലിയിലടക്കം കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി ചൂണ്ടികാട്ടി. രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ത്രിപുരയിലെ ബി ജെ പി റാലിയിലായിരുന്നു മോദിയുടെ വിമർശനം. കേരളത്തിൽ മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണമെന്ന് പറയുന്നവർ, പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്. ഇതേ കോൺ​ഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ…

Read More

ഇഡിയെ കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ നോക്കേണ്ട; ആ ഭീഷണി കോൺഗ്രസുകാരോട് മതി: മുഹമ്മദ് റിയാസ്

ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇഡിയുടെ പണി. ചിരുകണ്ടനും…

Read More

ഇടതുമുന്നണിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് അറിയില്ല:  രമേശ് ചെന്നിത്തല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എന്തിനു വോട്ടു ചെയ്യണമെന്നു ജനങ്ങൾക്ക് അറിയില്ലെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. വോട്ട് ചെയ്യാനായി എന്തെങ്കിലും ഭരണനേട്ടമോ മറ്റു കാരണങ്ങളോ ഉണ്ടെങ്കിൽ അതു മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. വോട്ട് ചെയ്യാതിരിക്കാൻ ആയിരം കാരണങ്ങളുണ്ട്. ഈ തിരഞ്ഞെടുപ്പ് എൽഎഡിഎഫിന്റെ ‘വാട്ടർ ലൂ’ ആണെന്നതിൽ സംശയമില്ലെന്നും കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ രമേശ് ചെന്നിത്തല പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫിനുണ്ടായ വിജയത്തിന്റെ തുടർച്ച പാർലമെന്റ് തിരഞ്ഞെടപ്പിലും പ്രതിഫലിക്കും. കേന്ദ്ര –…

Read More