
ഷാജിയുടെ മരണം എസ്എഫ്ഐയുടെ ക്രൂരത: വിഡി സതീശൻ
കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎൻ ഷാജിയുടെ മരണത്തിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റൈസ് സംസ്ഥാന സര്‍ക്കാരിന്റെ അൽപ്പത്തരമാണ്. പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിധികർത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയിൽ കൊണ്ടുപോയി മര്‍ധിച്ചു. സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളിൽ നിന്ന്…