സൗരാഷ്ട്രയ്ക്ക് രഞ്ജി ട്രോഫി

സൗരാഷ്ട്ര രഞ്ജി ട്രോഫി ജേതാക്കള്‍. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് സൗരാഷ്ട്ര അവരുടെ രണ്ടാം രഞ്ജി കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട്ടാണ് കളിയിലെ കേമന്‍. ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബംഗാളിന് പക്ഷേ 241 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. വിജയലക്ഷ്യം…

Read More