ചൈനീസ് പ്രസിഡന്റ് ഇന്ന് സൗദിയിൽ

റിയാദ് : ഔദ്യോഗിക ത്രിദിന സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന് പിംഗ് സൗദിയിലെത്തി. ചൈന-ഗൾഫ്, ചൈന-അറബ് ഉച്ചകോടികൾ ചൈനീസ് ഈ ദിവസങ്ങളിൽ നടക്കും ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കും. അറബ്-ചൈന ബന്ധത്തിലെ നാഴികക്കല്ലായി ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനവും ഇതിനിടെ നടക്കുന്ന ഉച്ചകോടികളും മാറുമെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും. ചൈനീസ് പ്രസിഡൻറിന്‍റെ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ്…

Read More

2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങി സൗദി സിൻഡാല ദ്വീപ്

റിയാദ് : സൗദി വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റാനൊരുങ്ങി സൗദിയുടെ ആഡംബര ദ്വീപായ സിൻഡാല. സൗദിയുടെ സ്വപ്ന നഗരിയായ നിയോമിലാണ് സിൻഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപ്പാർട്മെന്റുകളും അടങ്ങിയ സിൻഡാല 2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങും. സിൻഡാല ദ്വീപ് സൗദി വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്നു പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 8.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന സിൻഡാലയിൽ 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333…

Read More

റിയാദിൽ മുത്തശ്ശിയുടെ മൃദദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പേരമകൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകൻ പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം. എഴുപതുകാരിയായ മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. കുറച്ചു ദിവസങ്ങളായി മുത്തശ്ശിയെ ഫോണിൽ ലഭിക്കാതാവുകയും മുത്തശ്ശി ഉറങ്ങുകയാണെന്ന് പലതവണ ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ…

Read More

25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്കാരിക കേന്ദ്രം : ഉറപ്പു നൽകി വിദേശ കാര്യമന്ത്രി

25 ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള സൗദി അറേബ്യയിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന പ്രവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ.മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിനായി എത്തിയ മന്ത്രി പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു. എംബസി ഓഡിറ്റോറിയം അല്ലാതെ മറ്റൊരു സാംസ്കാരിക കേന്ദ്രം പ്രവാസികൾക്കില്ലെന്ന് മനസിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുമ്മെന്ന് മന്ത്രി പറഞ്ഞു.

Read More

സൗദിഅറേബ്യൻ അസീർ ജയിലിൽ 71 ഇന്ത്യക്കാർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധി സംഘം ജയിൽ സന്ദർശിച്ചു

സൗദിഅറേബ്യയിലെ അസീറിലെ വിവിധ ജയിലുകളിലായി 71 ഇന്ത്യക്കാർ തടവുശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് സംഘം പ്രതിനിധികൾ കണ്ടെത്തി. മദ്യം, മയക്കുമരുന്ന് എന്നീ ഉത്പന്നങ്ങൾ കടത്തിയ കാരണങ്ങൾക്കാണ് ഭൂരിഭാഗമാളുകളും ശിക്ഷയനുഭവിക്കുന്നത്. എന്നാൽ മദ്യലഹരിയിൽ മത൭൧ ഇന്ത്യൻസ് ഇൻ സൗദി arabianവികാരം വ്രണപ്പെടുന്ന രീതിയിൽ വീഡിയോ പ്രചരിച്ചവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യാക്കാരായ നാല് പേരാണ് വീഡിയോ പ്രചാരണത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കുന്നത്. അതേസമയം മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് . ജീസാൻ,…

Read More

സൗദിയിൽ സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയ വിൽപന വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

സൗദിയിൽ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദ്യാർഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കാന്റീനുകളിൽ ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. മന്ത്രാലയം നിഷ്‌കർഷിച്ച പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌കൂൾ, കോളജ് കാന്റീൻ…

Read More

സൗദിയിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്ക്

സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുത്ത തൊഴിൽ നിയമ ലംഘനം നടത്തിയ ഒമ്പത് റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസുകൾ പൂർണമായും റദ്ദാക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. നിയമ ലംഘനത്തിലേർപ്പെട്ട മറ്റു 17 സ്ഥാപനങ്ങളുടെ ഓഫീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിൽ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കിയത്. ജൂൺ ജൂലൈ മാസങ്ങളിലായാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടികൾ സ്വീകരിച്ചത്. ഇവയിൽ കൂടുതലും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന…

Read More