
സൗദിയിൽ ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിങ് കാർഡ്
സൗദി ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിംഗ് കാർഡ് നിലവിൽ വരുന്നു. തൊഴിലിന്റെ രീതിയനുസരിച്ച് നാല് വിഭാഗം തിരിച്ചറിയൽ കാർഡുകളാണ് അനുവദിക്കുക. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കാർഡുകൾ അനുവദിക്കുക. ചരക്ക് ഗതാഗത ബസ് ട്രാൻസ്പോർട്ടേഷൻ മേഖലയിൽ സുരക്ഷയും ഗുണമേൻമയും ഉയർത്തുന്നതിന്റെ ഭാഗമായാണ് ട്രക്ക് ബസ് ഡ്രൈവർമാർക്ക് പ്രത്യേക ഡ്രൈവിംഗ് കാർഡുകളനുവദിക്കാൻ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. താൽക്കാലിക കാർഡാണ് ആദ്യത്തേത്. അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുള്ള ഡ്രൈവർ വിസയിലുള്ളവർക്ക് കാർഡ് ലഭിക്കും. മൂന്ന് മാസ കാലത്തേക്ക് അനുവദിക്കുന്ന കാർഡുപയോഗിച്ച്…