
കണക്റ്റിവിറ്റിയിൽ സൗദിയിലെ റോഡുകൾ ലോകത്തിൽ ഒന്നാമത്: സൗദി ഗതാഗത മന്ത്രി
സൗദി അറേബ്യയിലെ റോഡുകൾ കണക്റ്റിവിറ്റി സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നതാണെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റോഡുകളുടെ ഗുണനിലവാരത്തിൽ ജി ട്വന്റി രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് സൗദിക്കുള്ളത്. രാജ്യത്തെ റോഡപകട മരണങ്ങൾ 50 ശതമാനം വരെ കുറയ്ക്കാൻ റോഡുകളുടെ ഗുണനിലവാരവും സുരക്ഷ സംവിധാനങ്ങളും സഹായിച്ചതായും മന്ത്രി വ്യക്തമാക്കി. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ സൗദിയിലെ റോഡുകൾക്ക് ഏറെ മുന്നേറാൻ കഴിഞ്ഞതായി സൗദി ഗതാഗത മന്ത്രി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച റോഡ് സേഫ്റ്റി ആന്റ്…