
സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സൗദിയിൽ അഞ്ചു പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റുണ്ടാകും. ഇത് മൂലം മൂന്നു മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. അതേസമയം, ഉഷ്ണകാലം അവസാനിച്ച്…