ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരുമായി സർവീസ് ; വാഹനങ്ങൾ പിടികൂടി സൌദി പൊതുഗതാഗത അതോറിറ്റി അധികൃതർ

ടാ​ക്​​സി പെ​ർ​മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യ 418 കാ​റു​ക​ളെ​യും അ​വ​യു​ടെ ഡ്രൈ​വ​ർ​മാ​രെ​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ ക്യാമ്പ​യി​നി​ലൂ​ടെ​യാ​ണ്​​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​നി​ന്ന്​ ഇ​ങ്ങ​നെ അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തി​യ​വ​രാ​ണ്​ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​താ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ 5,000 റി​യാ​ൽ പി​ഴ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ ഗ​താ​ഗ​താ​നു​ഭ​വം…

Read More