​ഗോളടിയിൽ റൊണാള്‍ഡോയ്ക്ക് വീണ്ടും റെക്കോഡ്; ഇത്തവണ സൗദി പ്രോ ലീഗിൽ

സൗദി പ്രോ ലീഗിൽ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരായ പോരാട്ടത്തിലെ ഇരട്ട ​ഗോളുകളാണ് താരത്തിന് റെക്കോഡ് നേടിക്കൊടുത്തത്. സീസണിലെ 31 മത്സരങ്ങളിൽ നിന്ന് താരം സമ്പാദിച്ചത് 35 ​ഗോളുകളാണ്. ഇതോടെ 2019 സീസണില്‍ അല്‍ നസ്ര്‍ കളിക്കാരനായിരുന്ന അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോ മറികടന്നത്. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇത്തിഹാദിനെ അല്‍ നസർ തകർത്തത്. ആദ്യ പകുതിയുടെ അധിക സമയത്തും 69-ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോ…

Read More

സൗദി പ്രോ ലീഗ് ; ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , താരം അപൂർവ നേട്ടത്തിന് അരികെ

സൗദി പ്രോ ലീഗിലും ഗോളുകൾ അടിച്ചുകൂട്ടി ഫുട്ബാൾ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് അൽ നസറിന്‍റെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച ലീഗിൽ അബഹക്കെതിരെ നടന്ന മത്സരത്തിലും താരം ഹാട്രിക് നേടി. കരിയറിലെ 65ആം ഹാട്രിക്കാണ് റോണാൾഡോ കുറിച്ചത്. ലീഗിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കും. അതും 72 മണിക്കൂറിന്റെ ഇടവേളയില്‍. മൂന്നു ഗോളുകളിൽ രണ്ടെണ്ണവും ഫ്രീ കിക്കിൽ നിന്നായിരുന്നു. താരം കരിയറിൽ ഒരു മത്സരത്തിൽ രണ്ട് ഫ്രീ കിക്ക് ഗോളുകള്‍ നേടുന്നത് നാലാം തവണയാണ്. മത്സരത്തിൽ എതിരില്ലാത്ത…

Read More

ഒറ്റ ഗോളില്‍ അല്‍ നസറിനെ വിജയത്തിലെത്തിച്ച് റൊണാള്‍ഡോ; അൽ നസറിനൊപ്പം 50 ഗോൾ തികച്ചു

റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ വിജയിച്ച് അല്‍ നസർ. സൗദി പ്രോ ലീഗില്‍ അല്‍ അഹ്‌ലിക്കെതിരായ മത്സരത്തിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളിലാണ് അല്‍ നസർ വിജയം നേടിയത്. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് അല്‍ നസര്‍. എന്നാൽ ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്‍പത് ആക്കി കുറച്ചിട്ടുണ്ട്. ടീമിനെ…

Read More

ഇരട്ട ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; സൗദി പ്രോ ലീഗിൽ അൽ നസ്റിന് തകർപ്പൻ ജയം

സൗദി പ്രോ ലീഗിൽ അൽ ശബാബിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ. മത്സരത്തിൽ ഇരട്ട ഗോളുകളും രണ്ട് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ തിളങ്ങി. പെനാല്‍റ്റിയിലൂടെ ഹാട്രിക്കിനുള്ള അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ അത് സഹതാരത്തിന് കൈമാറി. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്‍റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്. അൽ ശബാബിനെതിരെ പതിമൂന്നാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെയാണ് റൊണാൾഡോയുടെ ആദ്യം സ്കോര്‍ ചെയ്യുന്നത്. കൃത്യം ആറ് മിനുട്ടിന് ശേഷം റൊണാള്‍ഡോ ഹെഡ്ഡറിലൂടെ…

Read More

അവസരങ്ങൾ തുലച്ചു; അൽ നസ്‌റിന് വീണ്ടും തോൽവി

ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനേയും അണിനിരന്ന കരുത്തരായ അൽനസ്‌റിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കൊമ്പുകുത്തിച്ച് അൽ താവൂൻ. സ്വന്തം തട്ടകത്തിൽ കുപ്പായമിട്ടിറങ്ങിയ റൊണാൾഡോയും കൂട്ടുകാരും വമ്പൻ താര സാന്നിധ്യമില്ലാത്ത താവൂനിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങുകയായിരുന്നു. സൗദി പ്രോ ലീഗ് ഫുട്ബാളിൽ അൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലു ദിവസം മുമ്പ് അൽ ഇത്തിഫാഖിനെതിരായ ലീഗിലെ ആദ്യമത്സരത്തിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. പോയന്റ് പട്ടികയിൽ ഇപ്പോൾ 15-ാം സ്ഥാനത്താണ് ടീം. മത്സരത്തിൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ…

Read More

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സൗദിയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടു

പിഎസ്‌ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം…

Read More