
ഉയർന്ന താപനില; പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം
പുണ്യസ്ഥലങ്ങളിലെ ഉയർന്ന താപനിലയുള്ള പ്രതലങ്ങളിൽ കഴിയുന്നതിലെ അപകടങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി. മശാഇറിലെ ചില പർവതപ്രദേശങ്ങളിൽ ഉപരിതല താപനില 72 ഡിഗ്രി സെൽഷ്യസിലെത്തിയേക്കുമെന്നും സൂചിപ്പിച്ചു. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കും. ഈ വർഷത്തെ ഹജ്ജ് സീസണിൽ താപനില ഉയർന്നനിലയിലാണ്. ഇത് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടകൾ ഉപയോഗിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ആരോഗ്യ നിർദേശങ്ങളും…