
എൽ.എൽ.സി കമ്പനികൾ വാർഷിക റിപ്പോർട്ട് സമർപ്പിക്കണം: കർശന നിർദേശവുമായി സൗദി വാണിജ്യമന്ത്രാലയം
ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ വാർഷിക സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെ ലാഭവും പ്രവർത്തന രീതിയുമുൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മലയാളികളുൾപ്പെടെ നിരവധി പേരാണ് നിക്ഷേപകരായി സൗദിയിൽ കമ്പനികൾ രൂപീകരിച്ചത്. ഇത്തരത്തിൽ ലിമിറ്റഡ് ലയബിലിറ്റി രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്ന കമ്പനികള്‍ക്കാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. സ്ഥാപനത്തിൻ്റെ സാമ്പത്തിക അവലോകന വിവരങ്ങൾ നിശ്ചിത സമയത്ത് ഓണ്‍ലൈനായി മന്ത്രാലയത്തിന് സമർപ്പിക്കാത്ത…