റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാം: സൗദി ഗതാഗത മന്ത്രാലയം

റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി. രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. വാഹനത്തിൻറെ റെൻറൽ എഗ്രിമെൻറ് ഉൾപ്പെടെയുള്ള രേഖകൾ മന്ത്രാലയത്തിന് സമർപ്പിച്ചാൽ ഡെലിവറിക്ക് അനുമതി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി….

Read More

10 കോടി വിനോദസഞ്ചാരികളെത്തിയത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

2023 അവസാനത്തോടെ 10 കോടി വിനോദസഞ്ചാരികളെന്ന ലക്ഷ്യം നേടാനായത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം. ഏഴുവർഷം മുമ്പായിരുന്നു ഈ ലക്ഷ്യം പ്രഖ്യാപിച്ചത്. ലക്ഷ്യം പൂർത്തീകരിക്കാനായത് ‘വിഷൻ 2030’ൻറെ ഏറ്റവും സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ അരങ്ങേറിയ ആഘോഷത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്, യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻറ് സുറബ് പൊളോലികാഷ്വിലി, വേൾഡ് ടൂറിസം കൗൺസിൽ ഫോർ ട്രാവൽ ആൻഡ് ടൂറിസം പ്രസിഡൻറ് ജൂലിയ സിംപ്സൺ, നിരവധി മന്ത്രിമാരും…

Read More

സൌദി വാണിജ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ; മുൻകരുതൽ നിർദേശവുമായി അധികൃതർ

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ലു​ണ്ടാ​ക്കി​യ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളെ​യും പ്ര​തി​നി​ധി ച​മ​ഞ്ഞ്​ വ​രു​ന്ന​വ​രെ​യും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ര​ക​ളാ​കു​ന്ന നി​ര​വ​ധി വ​ഞ്ച​ന​ക്കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ന്ന​റി​യി​പ്പ്. മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ന്ന​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ വ്യാ​ജ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ നേ​ടി​യ ശേ​ഷം ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളി​ലും പേ​ജു​ക​ളി​ലും സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​തി​​ന്റെ ഫ​ല​മാ​യി വ​ലി​യ ന​ഷ്​​ട​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​ണ്. മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ പ​റ​ഞ്ഞും ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ പോ​ർ​ട്ട​ലു​ക​ൾ വ​ഴി…

Read More