
രണ്ട് പതിറ്റാണ്ടിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസം ; സൗദി കാലാവസ്ഥാ കേന്ദ്രം
കഴിഞ്ഞ 20 വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസമാണെന്ന് റിപ്പോർട്ട്. 2004 നും 2024 നും ഇടയിലുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് പൊടിക്കാറ്റും മണൽ കാറ്റും ചെറുക്കാനും അവയുടെ പ്രത്യാഘാതങ്ങൾ കുറക്കാനും സൗദി നടത്തിയ നല്ല ശ്രമങ്ങളുടെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയിൽ പൊടി, മണൽ കാറ്റുകളുടെ നിരക്കിൽ കഴിഞ്ഞ മാസത്തിൽ 80 ശതമാനം കുറവ് രേഖപ്പെടുത്തി. മണൽ-പൊടി, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള…