
മൂന്നാമത് സൗദി മീഡിയ ഫോറം എക്സിബിഷന് ഇന്ന് സമാപനം
മൂന്നാമത് സൗദി മീഡിയ ഫോറം പരിപാടികൾക്ക് റിയാദിലെ അറീന ഫോർ എക്സിബിഷൻസ് ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ന് തിരശീല വീഴും. പ്രധാന പരിപാടിയായ ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷൻ ‘ഫോമെക്സ്’ വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരി ഉദ്ഘാടനം ചെയ്തു. സൗദി ജേണലിസ്റ്റ് അസോസിയേഷനുമായി സഹകരിച്ച് റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷനാണ് ‘ഫോമെക്സ്’ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനപരിപാടിയാണ് ഇന്ന് സമാപിക്കുന്നത്. സൗദി വിജ്ഞാനകോശത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ‘സൗദിപീഡിയ’യുടെ (saudipedia.com) ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഉദ്ഘാടന…