ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസ നേർന്ന്​ സൗദി രാജാവും കിരീടാവകാശിയും

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യക്ക്​ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. 78ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്​ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ​ ഇരുവരും അഭിനന്ദനവും ആശംസയും അറിയിച്ചു. രാഷ്​ട്രപതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടിയും ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയും ആശംസകളും അർപ്പിച്ചു.

Read More

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന മന്ത്രി സഭയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കിരീടാവകാശി. ഉയർന്ന ശരീര താപനിലയും സന്ധിവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് രാജാവ് ഞായറാഴ്ച മുതൽ കൊട്ടാരത്തിലെ റോയൽ ക്ലിനിക്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. ജിദ്ദയിലെ അൽ സലാം റോയൽ പാലസ് ക്ലിനിക്കിലെ പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ആൻറിബയോട്ടിക്കുകൾ…

Read More