സൗദി ജയിലിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധന; ഏറെയും ലഹരി കേസുകൾ

സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനയെന്ന് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയില്‍ ഏറെയും മലയാളികളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യന്‍ എംബസി സാമൂഹിക സേവന വോളന്റീയര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 400ൽ അധികം ഇന്ത്യക്കാരാണ് സൗദിയിലെ ദമാം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ 200ഓളം പേരും മലയാളികളാണ് . കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരായ 165 പേർ മാത്രമാണ് വിവിധ കേസുകളിൽ പെട്ട് ജയിലിൽ എത്തിയതെങ്കിൽ ഇപ്പോള്‍…

Read More