
നിക്ഷേപകർക്ക് വിജയമാതൃക; എം.എ. യൂസുഫലിയെ ചൂണ്ടിക്കാട്ടി സൗദി നിക്ഷേപമന്ത്രി
സൗദിയിൽ ഇന്ത്യക്കാരായ നിക്ഷേപകർക്ക് എങ്ങിനെ വിജയിക്കാനാകുമെന്ന ചോദ്യത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയെ ചൂണ്ടിക്കാട്ടി സൗദി നിക്ഷേപമന്ത്രിയുടെ മറുപടി. ഡൽഹിയിൽ നടന്ന ഇന്ത്യാ- സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിലായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യം. പലർക്കും സാധിക്കാത്തത് യൂസുഫലിക്ക് സൗദിയിൽ സാധിച്ചുവെന്നായിരുന്നു സൗദി നിക്ഷേപമന്ത്രിയുടെ മറുപടി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹും തമ്മിലുള്ള നിക്ഷേപ പൊതുചർച്ചാ വേദി. ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നയത്ര…