തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ല ; തൊഴിലുടമൾക്ക് പിഴ ചുമത്തി സൗദി ഇൻഷുറൻസ് കൗ​ൺസിൽ

തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നി​ര​വ​ധി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി സൗ​ദി ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ൽ.ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം എ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ രാ​ജ്യ​ത്തെ മു​ഴു​വ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും അ​ത്​ പ​രി​ഹ​രി​ച്ച്​ പ​ദ​വി ശ​രി​യാ​ക്കാ​ൻ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ്​ ആ​വ​ർ​ത്തി​ച്ചു. എ​ന്നി​ട്ടും പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യാ​ണ്​ ഇ​പ്പോ​ൾ വ​ലി​യ സാ​മ്പ​ത്തി​ക പി​ഴ​യു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ​ത്തി​​ലെ ആ​ർ​ട്ടി​ക്കി​ൾ 14 പ്ര​കാ​രം തൊ​ഴി​ൽ ദാ​താ​വ് ത​​ന്റെ കീ​ഴി​ലു​ള്ള…

Read More