
സൗദി- ഇന്ത്യൻ സ്ട്രാറ്റജിക് പാർടണർഷിപ് കൗൺസിൽ ; സമ്മേളന ഫലങ്ങലെ പ്രശംസിച്ച് സൗദി മന്ത്രിസഭാ
ഡൽഹിയിൽ നടന്ന സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ മന്ത്രിതല സമിതിയുടെ രണ്ടാമത് യോഗത്തിന്റെ ഫലങ്ങളെ പ്രശംസിച്ച് സൗദി മന്ത്രിസഭ. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ പ്രത്യേകിച്ച് സാമ്പത്തിക വികസനം, അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ യോഗമെന്നും ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. നിലവിൽ നടക്കുന്ന റിയാദ് ഇക്കണോമിക് ഫോറത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഫോറം ശിപാർശകൾ ദേശീയ സമ്പദ്വ്യവസ്ഥയെ സേവിക്കുന്നതിനും…