
സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകൾ
സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകളെന്ന് വാണിജ്യ മന്ത്രാലയം. നാൽപത്തി നാലായിരം ബൈക്കുകളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണ ഉത്പന്ന ഡെലിവറിക്കായാണ് ഇത്രയധികം ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുൾപ്പെടെ രാഷ്ട്രങ്ങൾക്കാണ് ഇതിന്റെ നേട്ടം. മുമ്പെങ്ങുമില്ലാത്ത വിധം സൗദി നഗരങ്ങളിലെ തെരുവുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾ കയ്യടക്കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2023-ൽ, സൗദി അറേബ്യയിലെ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിയിൽ 95.5% ഉയർന്നു. 61,000 മോട്ടോർസൈക്കിളുകളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്….