
സൗദി സ്ഥാപകദിനം; ആഘോഷ നിറവിൽ അലിഞ്ഞ് കിഴക്കൻ പ്രവിശ്യ
ചരിത്രവും സാംസ്കാരികവും വർണ വിസ്മയങ്ങളും സമന്വയിക്കുന്ന ആഘോഷനിറവിൽ സൗദി അറേബ്യയുടെ സ്ഥാപകദിനം കിഴക്കൻ പ്രവിശ്യ അവിസ്മരണീയമാക്കി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറും (ഇത്റ) കോർണീഷുകളും കേന്ദ്രീകരിച്ചായിരുന്നു ദമ്മാമിലെയും അൽഖോബാറിലെയും ആഘോഷങ്ങൾ. രാജ്യചരിത്രങ്ങളെ തിരികെ വിളിക്കുന്ന പ്രദർശനങ്ങളും പാരമ്പര്യ കലാരൂപങ്ങളും വർണം വിതറുന്ന കരിമരുന്ന് പ്രയോഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി. ദിവസങ്ങൾക്ക് മുമ്പേ ദമ്മാമിലെ വീഥികൾ ദേശീയപതാകകളും വൈദ്യുതി ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഗ്രാമ ചത്വരങ്ങളിലും നഗര ഇടനാഴികകളിലും പാരമ്പര്യ ഗായകസംഘങ്ങളും നർത്തകരും വിവിധ…