
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു. ലബനാൻ സന്ദർശനം പൂർത്തിയാക്കി മണിക്കൂറുകൾക്കുശേഷമാണ് ദമാസ്കസിലേക്ക് തിരിച്ചത്. പുതിയ സിറിയൻ ഭരണകൂടത്തിന്റെ തലവൻ അഹമ്മദ് അൽശറഅ് സൗദി മന്ത്രിയെ പീപ്പിൾസ് പാലസിൽ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സിറിയക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും എത്രയും വേഗം പിൻവലിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ഉയർച്ചക്ക് പൂർണ പിന്തുണ നൽകുമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ പിന്നീട് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബനിയുമൊത്ത്…