
സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം
സൗദിയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ…