
സൗദി സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു ; കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
സൗദി സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2025 ലെ സൗദി ബജറ്റ് കണക്കുകൾ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സമ്പദ്വ്യവസ്ഥയുടെ പോസിറ്റീവ് സൂചകങ്ങൾ വിഷൻ 2030 പരിഷ്കാരങ്ങളുടെ വിപുലീകരണമാണ്. പൊതുനിക്ഷേപ ഫണ്ടിന്റെയും ദേശീയ വികസന ഫണ്ടിന്റെയും സുപ്രധാന പങ്ക് കിരീടാവകാശി ഊന്നിപ്പറഞ്ഞു. വാഗ്ദാന മേഖലകളെ ശാക്തീകരിക്കുന്നതിലും നിക്ഷേപ ആകർഷണം വർധിപ്പിക്കുന്നതിലും വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് സർക്കാർ നടത്തിയ ചെലവുകളുടെയും…