
സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു; ഭാവി കെട്ടിപ്പെടുക്കാൻ ഒരുമിച്ച് നീങ്ങുമെന്ന് സൗദി കിരീടാവകാശി
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്.ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ സഹകരിച്ച് നീങ്ങുമെന്നും , സൌദി -ഇന്ത്യൻ ബിസിനസ് കൌൺസിൽ മുന്നോട്ട് വെക്കുന്ന ശോഭനമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ചു നീങ്ങുമെന്നുമായിരുന്നു സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്‍റെ പ്രസ്താവന .ജി20 ഉച്ചകോടിയുടെ സംഘടനത്തിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായും സൗദി സംഘത്തെ നയിച്ച കിരീടാവകാശി പറഞ്ഞു. സൗദിയിലെ ഇന്ത്യൻ പ്രവാസികള്‍ എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏഴ്…