
ഇത്തവണത്തെ ഹജ്ജ് കുറ്റമറ്റതാക്കാൻ രാജ്യത്തിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചു ; സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ഹജ്ജ് തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് രാജ്യം മുഴുവൻ ശേഷിയും സംവിധാനങ്ങളും ഉപയോഗിച്ചതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷനായി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സുഖവും സുരക്ഷിതത്വവും കൈവരിക്കുന്നതിന് എല്ലാം കാര്യങ്ങളും ഒരുക്കുകയുണ്ടായി. തീർഥാടകർക്ക് സുഗമവും ആശ്വാസത്തോടെയും അവരുടെ കർമങ്ങൾ അനുഷ്ഠിക്കുന്നതിനും പൂർത്തിയാക്കുന്നതിനും നടത്തിയ പരിശ്രമങ്ങൾക്കും വിശിഷ്ട പ്രവർത്തനങ്ങൾക്കും എന്റെ അഭിനന്ദനം അറിയിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. 14 സ്പോർട്സ്…