
ബിനാമി ബിസിനസ് നടത്തി ; ഇന്ത്യക്കാരന് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് സൗദി കോടതി
ബിനാമി ബിസിനസ് നടത്തിവന്ന ഇന്ത്യക്കാരന് പിഴയും നാടുകടത്തലും ശിക്ഷിച്ച് സൗദി കോടതി. രാജ്യത്ത് വാണിജ്യ സംരംഭങ്ങൾ നടത്തുന്നതിനുള്ള വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയില്‍ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനം നടത്തിയ മദീര്‍ ഖാൻ എന്ന ഇന്ത്യക്കാരനെതിരെയാണ് അൽ അഹ്സ ക്രിമിനല്‍ കോടതി ശിക്ഷാനടപടി സ്വീകരിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരനെ ബിനാമിയാക്കി മദീര്‍ ഖാന് സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു. നിയമ ലംഘകന് പിഴ ചുമത്തിയ കോടതി, സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും…