ഹജ്ജ് സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ഹജ്ജ് സേവനത്തിൽ തീർഥാടകന് വീഴ്ച നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കുക. ഈ വർഷത്തെ ഹജ്ജ് മുതൽ നഷ്ടപരിഹാര സേവനം ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർഥാടർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയിൽ നേരിടുന്ന വീഴ്ചകൾക്ക് പകരമായാണ് നഷ്ടപരിഹാരം ലഭ്യമാക്കുക. പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ചകൾ നേരിട്ടാൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്ജ് സേവനഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകും. മക്കയിലും വിശുദ്ധ…