സൗദി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ വി.എഫ്.എസിലേക്ക് മാറ്റി
സൗദി വിസ സ്റ്റാമ്പിങിനുൾപ്പെടെ ആവശ്യമായ എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇനി മുതൽ സൗദി വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങൾക്കും ട്രാവൽ ഏജൻസികൾക്ക് പകരം വി.എഫ്.എസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. പുതിയ മാറ്റത്തോടെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ തിരക്ക് ഇനിയും വർധിക്കും. ഡൽഹിയിലുള്ള സൗദി എംബസി വഴിയും മുംബൈയിലെ സൗദി കോൺസുലേറ്റ് വഴിയുമായിരുന്നു ഇത് വരെ സൗദി വിസ സ്റ്റാമ്പിംഗിനാവശ്യമായിരുന്ന എല്ലാ അറ്റസ്റ്റേഷനുകളും ചെയ്തിരുന്നത്. വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പോളിയോ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ…