
സിറിയയുടെ പരമാധികാരത്തെ മാനിക്കണമെന്ന് സൗദി മന്ത്രിസഭ
സിറിയയുടെ പരമാധികാരത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ടും അതിന് ലോകം കൽപിക്കേണ്ട പ്രാധാന്യം ഊന്നിപ്പറഞ്ഞും സൗദി മന്ത്രിസഭ. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന യോഗമാണ് സിറിയയുടെ പരമാധികാരത്തെ മാനിക്കുകയും അതിന്റെ കാര്യങ്ങളിൽ വിദേശ ഇടപെടൽ നിരസിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. ഈ വിഷയത്തിൽ അറബ്, ഗൾഫ് രാജ്യങ്ങളുടെ അസാധാരണ മന്ത്രിതല യോഗം നടത്തിയ പ്രസ്താവനയെ മന്തിസഭ ശരിവെച്ചു. ഫലസ്തീൻ ജനതക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങളുടെ വിജയത്തിനായി കാത്തിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. അൽ അഖ്സ…