
നാല് വർഷത്തെ ലോകപങ്കാളിത്ത കരാറിൽ സൗദി അരാംകോയും ഫിഫയും ഒപ്പ് വച്ചു
ലോക ഫുട്ബാൾ ഗവേണിങ് ബോഡിയായ ഫിഫയും എണ്ണ, വാതക കൂട്ടായ്മയായ സൗദി അരാംകോയുമായി 2027 അവസാനം വരെ ലോകപങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ലോകകപ്പ് 2026, വനിത ലോകകപ്പ് 2027 തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ ഉൾപ്പെടെ നാല് വർഷത്തെ കരാറിൽ അരാംകോ, ഫിഫയുടെ ലോകമെമ്പാടുമുള്ള പങ്കാളിയായി മാറും. ഗോൾഫ്, ഫുട്ബാൾ, മോട്ടോർ സ്പോർട്സ്, ആയോധന കലകൾ തുടങ്ങി ലോകമെമ്പാടുമുള്ള കായിക ഇനങ്ങളിലേക്ക് സൗദി അറേബ്യ ശതകോടികൾ നിക്ഷേപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അരാംകോയുടെ തീരുമാനം. പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കുന്നതിനും തൊഴിലവസരങ്ങൾ…