
ദുബായിൽ നിന്ന് 2 സൗദി നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതായി ഫ്ലൈദുബായ്
ദുബായിൽ നിന്ന് 2 സൗദി നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതായി ഫ്ലൈദുബായ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ ജൗഫ് എയർപോർട്ട് (AJF), റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് (RSI) എന്നീ സൗദി വിമാനത്താവളങ്ങളിലേക്കാണ് ഫ്ലൈദുബായ് വ്യോമയാന സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ജൗഫിലേക്ക് ഫ്ലൈദുബായ് നേരത്തെ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. ഈ സേവനമാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരു വിദേശ രാജ്യത്ത് നിന്ന് റെഡ് സീ ഇന്റർനാഷണൽ…