ഡിസംബറിൽ റിയാദിലേക്ക്; കോഴിക്കോടുനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദിയ…

Read More

കരിപ്പൂരിൽ നിന്ന് വീണ്ടും സർവീസുമായി സൗദി എയർലൈൻസ്

കരിപ്പൂരിൽ സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്. ഒക്ടോബർ 27 ന് സർവീസ് പുനരാരംഭിക്കും. ചെറിയ വിമാനങ്ങളുമായി 2025 മാർച്ച് വരെ സർവീസ് നടത്തുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാലാണ് സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്ന് സർവീസ് നിർത്തിയത്.

Read More

വാതിലിന് തകരാർ; സൗദി എയർലൈൻസിലെ യാത്രക്കാരെ ഇറക്കിവിട്ടു

റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ഓളം യാത്രക്കാരെയാണ് പുറത്തിറക്കിയത്. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അതേസമയം യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ…

Read More