
‘ചിലർക്ക് ചില പേരുകൾ കേൾക്കുന്നതെ അലർജിയാണ് ‘, കലോത്സവ പേര് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ
കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വൈസ് ചാൻസിലർ വിലക്കിയതിനെതിരെ സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. ചിലർക്ക് ചില പേരുകൾ കേൾക്കുന്നതേ അലർജിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അലഹാബാദ് മുതൽ ഹൈദരാബാദ് വരെയുള്ളവയുടെ പേര് മാറ്റാൻ നടക്കുന്നത് അത്തരക്കാരാണ്. ‘മുൻസിഫ്’ കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പണ്ട്, പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചവരുടെ നാടാണ് നമ്മുടേത്. ഇപ്പോൾ എല്ലാം പേരിലായിരിക്കുന്നു….