
സതീശൻ പാച്ചേനിയുടെ സംസ്‌കാരം ഇന്ന്
അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണി വരെ മൃതദേഹം കണ്ണൂർ ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. 11.30 ന് പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി സി.സി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയ നേതാക്കൾ ചടങ്ങകളിൽ പങ്കെടുക്കും. ഇന്നലെ രാവിലെയായിരുന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സതീശൻ പാച്ചേനിയുടെ അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 19…