ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു. ഡോ. അമൻ പുരി സ്ഥലം മാറിയ സാഹചര്യത്തിലാണ് സതീഷ് കുമാർ ദുബൈയിലെത്തിയത്. പാലക്കാട് വേരുകളുള്ള തമിഴ്‌നാട് സ്വദേശിയാണ് സതീഷ് കുമാർ ശിവൻ. ഇന്ത്യൻ ഫോറിൻ സർവീസ് 2005 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. നേരത്തെ സിയോളിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു

Read More