ആരോഗ്യനില തൃപ്തികരം ; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ഷാരൂഖ് ഖാൻ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു. 45 ഡി​ഗ്രി ചൂടായിരുന്നു…

Read More