
അയാള്‍ ചോദിച്ചു, കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ എന്ന്- ഷീല
സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’യുടെ ലൊക്കേഷനിലെ ചില സംഭവങ്ങള്‍ മറക്കാന്‍ കഴിയില്ലെന്ന് മലയാളത്തിന്റെ നിത്യഹരിത നായിക ഷീല. ലൊക്കേഷനിലേക്കു കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. ‘കറുത്തമ്മാ… കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?’ എന്ന്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിങ് കാണാനെത്തിയ ചെറുപ്പക്കാരിലൊരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുക എന്നത്. മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും…