ഇടത് ക്യാമ്പിൽ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്ന് സിപിഐ

വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. തിരിച്ചടിയിൽ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും  സി പി എം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണെന്നും സിപിഐ വിലയിരുത്തുന്നു. സി പി എം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി…

Read More

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ്  രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു; വോട്ടെണ്ണിത്തീരും മുമ്പേ പരാജയം ഉറപ്പായതോടെ വീട്ടിലേക്ക് മടങ്ങി മൊകേരി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടര ലക്ഷം കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ  227358 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്.  ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ  വോട്ടെണ്ണൽ പകുതിയാകും മുമ്പാണ് സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. രാഹുൽ ​ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്.  അതിനിടെ, വയനാട്ടിൽ…

Read More

വയനാട് ഉപതിരഞ്ഞെടുപ്പ്; സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി, പ്രഖ്യാപനം ഉടൻ

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ.ഡി.എഫ്. സ്ഥാനാർഥിയാകും. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയിൽ ഉയർന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാർഥിയായിരുന്നു എന്നതുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്. 2014-ൽ വയനാട്ടിൽ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം.എൽ.എയുമായിരുന്നു. നിലവിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗമാണ്. ഉച്ചക്ക് ശേഷം പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Read More