
അമ്മയെ നഷ്ടപ്പെട്ട ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോട് ചേർത്ത് മറ്റൊരു അമ്മയാന
അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടു പോകുമായിരുന്ന ആനക്കുട്ടിയെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ത്ത അനുഭവം പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയാ സാഹു. മാർച്ച് 3 നാണ് ബന്നാരിക്കടുത്തുള്ള സത്യമംഗലം കടുവാ സങ്കേതത്തിൽ നിർജലീകരണമൂലം അവശയായ അമ്മയാനയേയും രണ്ട് ആനക്കുട്ടികളേയും കണ്ടെത്തിയത്. മൂത്ത ആനകുട്ടിയെ അന്ന് തന്നെ മറ്റൊരു ആനക്കൂട്ടത്തോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു. ശേഷം അമ്മയാനേയും രണ്ടാമത്തേ കുട്ടിയേയും ചികിത്സിക്കാന്‍ ആരംഭിച്ചു. എന്നാൽ അമ്മയാന രക്ഷപെടാൻ സാധ്യതയില്ലെന്ന് വിദഗ്ദ വെറ്ററിനറി സംഘം അറിയിച്ചു. കുട്ടിയാന ഒറ്റപ്പെട്ടു പോകാതെയിരിക്കാനുള്ള പരിശ്രമമായിരുന്നു അടുത്തത്. രാത്രിയോടെ…